Friday, July 23, 2010

പുരോഗതിയുടെ ശില്‍പികള്‍

അവള്‍ അടുത്ത് കിടക്കുന്ന കുട്ടികളെ തൊട്ടു നോക്കി.
നല്ല ഉറക്കമാണ്.
അയാളുടെ ഞെരുക്കവും മൂളലും കൂവലും അവരെ ഉണര്‍ത്തുമോ എന്നവള്‍ ഭയന്നു
അയാളുടെ ശബ്ദം പൊങ്ങിയപ്പോള്‍ അവള്‍ അയാളുടെ വായ പൊത്തി
അയാള്‍ എന്നുമെന്ന പോലെ കയ്യുകള്‍ തട്ടി മാറ്റി, അവളെ കീഴ്പെടുത്തി
ഇന്നയാളുടെ നേരെ അവള്‍ക്ക് അറപ്പും വെറുപ്പും തോന്നി

Friday, July 16, 2010

ഒരു തെണ്ടിയുടെ ഗുണപാഠം

നാല് വയസ്സുള്ളപ്പോള്‍ ഗ്ലാസില്‍ മൂത്രമൊഴിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓര്‍മ്മയില്‍ ആദ്യമായി ശിക്ഷമെടിച്ചത്. പിന്നെ അഞ്ചില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്നിരുന്ന സുഗുണ്‍ കുമാര്‍ ടീച്ചര്‍ ചോദിച്ച ഉത്തരം പറയാനായി എഴുന്നേറ്റപ്പോള്‍ തമാശക്ക് സീറ്റിന്റെ മുകളില്‍ പെന്‍സില്‍ വച്ചപ്പോള്‍.

അവനിരിക്കും മുന്‍പേ എടുക്കണം എന്ന് കരുതിയതാണ് പക്ഷെ ആ നശിച്ച മിനി നോക്കി കൊഞ്ഞനം കാണിച്ചപ്പോള്‍ അങ്ങോട്ട്‌ നോക്കിപ്പോയി.

Friday, July 2, 2010

തിരിച്ചറിവ്

ഞാനറിഞ്ഞില്ല ഒന്നും, ഒരിക്കലും
പഠിച്ചതൊന്നും ഓര്‍മ്മ വച്ചില്ല
അറിവിനെ തേടിയലഞ്ഞില്ല
സത്യമന്വേഷിച്ച് വീട് വിട്ടിറങ്ങിയില്ല
ഒന്നും വെട്ടിപിടിച്ചില്ല