Monday, January 30, 2006

കോവാലനും കാലനും

കൊവാലന്റെ ജനനം കൊടുങ്ങല്ലൂര്‌ ഒരു വലിയ സംഭവമായിരുന്നില്ല. എന്തിന്‌ പറയുന്നു, കോവാലന്റെ വീട്ടില്‍ പോലും അന്ന്‌ പതിവുപോലെ പത്രം വന്നു , പാല്‌ വന്നു, പോസ്റ്റ്മാന്‍ പരമന്‍ പതിവുപോലെ പടിക്കല്‍ വഴുതി വീണു. പത്ത്‌ മാസം ചുമന്നു നടന്ന കോവാലന്റമ്മ ജാനകി പോലും അടിച്ചുതളിച്ചത്‌ പോരാത്തതിന്‌ വേലക്കാരിയെ ശപിച്ചു. എല്ലാം പഴയതിലും സാധാരണമായി നടന്നു നീങ്ങി. ജനനം പോലെ തന്നെ നാട്ടിലും വീട്ടിലും ഒരു കോളിളക്കവും സൃഷ്ടിക്കാതെ കൊവാലനും വളര്‍ന്നു.

Tuesday, January 24, 2006

മര്‍ത്ത്യനും മാതൃഭാഷയും

"എടാ നീ അറിഞ്ഞൊ" രാഘവന്‍ കൂകി വിളിച്ചു പടിക്കലെക്ക്‌ ഓടിവരുന്നത്‌ സ്റ്റടിയില്‍ നിന്നു നൊക്കി കാണാന്‍ എന്നും തനിക്കു കൌതുകമായിരുന്നു. എന്നും എന്തെങ്കിലും പുതിയ വിവരവും കൊണ്ടായിരിക്കും വരവ്‌. ചെറുപ്പത്തില്‍ അവന്‍ ഓടി വന്നിരുന്നത്‌ കാവിലെ ഉത്സവതിനു മിമിക്രിയൊ യെശുദാസിന്റെ ഗാനമേളയൊ ഉണ്ടെന്നു അറിയിക്കാനൊ ജയന്റെ പുതിയ സിനിമ റിലീസായതു പറയാനോ ആയിരിക്കും.