Sunday, July 23, 2006

പുകവലി

"വീടും നാടും വിട്ട്‌ ലോകം കാണാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ കരുതിയില്ല തിരിച്ചെന്നെങ്കിലും വന്നാല്‍ താന്‍ വിട്ടിട്ടു പോയ കാലത്തിനും മാറ്റം സംഭവിച്ചിരിക്കുമെന്ന്"

ബസ്സ്‌ സ്റ്റോപ്പിന്‌ സമീപമുണ്ടായിരുന്ന, കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സിസറു വാങ്ങിയിരുന്ന കടക്കു പകരം നിന്നിരുന്ന രണ്ടു നില കെട്ടിടതിനു മുന്‍പില്‍ തലേന്നത്തെ പോലെ വീണ്ടും അല്‍പ നേരം വെറുതെ നിന്നു. വലി നിര്‍ത്തിയിട്ട്‌ വര്‍ഷം പലതായി പക്ഷെ അന്നെന്തൊ ഒരു പുക കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. നിര്‍ത്താനുള്ള പ്രയത്നം തുടങ്ങിയിട്ട്‌ പത്താമത്തെ തവണയാണ്‌ നടന്നത്‌. എപ്പോഴും ശത്രു പഴയ ഓര്‍മ്മകളിലേക്കുള്ള യാത്രയായിരുന്നു. ഭൂതകാലത്തിന്റെ ഓര്‍മ്മ തന്നെ വര്‍ത്തമാനത്തില്‍ എന്നും ഒറ്റപ്പെടുത്തിയിട്ടെയുള്ളു. അന്ന് കൂട്ടിനെപ്പോഴും ആ എരിയുന്ന സിസറുണ്ടായിരുന്നു.

Sunday, May 14, 2006

"മിസ്റ്റര്‍ ശര്‍മ്മ, തിസ്‌ ഇസ്‌ ജാനു"

"ആരാത്‌....."
''ഞാന്‍.... എന്നെ കുമാരേട്ടന്‍ അയച്ചതാ''
"ആര്‌....''
"കുമാരേട്ടന്‍, സൌദാമിനീടെ അച്ഛന്‍, കോയമ്പത്തൂര്‌..''
"അതിന്‌ കുമാരേട്ടന്‍ ഹരിദ്വാറില്‍ പോയതാണെന്ന് സൌദാമിനി ഇന്നാള്‌ വിളിച്ചപ്പോള്‍ പറഞ്ഞല്ലോ, ഇനി ഒരു മാസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നു''
"അതേ ഞാന്‍ കുമാരേട്ടനെ ഹരിദ്വാറില്‍ വച്ച്‌ പരിചയപ്പെട്ടതാണ്‌, കുമാരേട്ടന്‍ താമസിച്ചിരുന്ന അതേ ലോഡ്ജിലാണ്‌ ഞങ്ങളും താമസിച്ചിരുന്നത്‌''

Tuesday, April 4, 2006

താഴുന്ന തിരശ്ശീല

ഈ ജീവിതത്തിലെ അനര്‍ഖ വരികളോരോന്നും
പാടിത്തീര്‍ക്കാന്‍ അനുവദിക്കണം എന്നെ
കൂട്ടിലടക്കാതെ ബാല്യപാഠങ്ങളോരോന്നും
പഠിച്ചു രസിക്കാന്‍ അനുവദിക്കണം എന്നെ

Friday, March 24, 2006

ഒരു തുള്ളി മഴ

ദൂരെ ഞാനറിയാത്ത ഏതോ ലോകത്തു നിന്നും
എന്നെ നോക്കി കാണുന്നുണ്ടോ ഇന്നും നീ
ചിറകുകള്‍ മുളക്കാന്‍ കാത്തിരിക്കാതെ നീ
മേഖങ്ങളില്‍ പോയി മറഞ്ഞതെന്തിനിങ്ങനെ

Sunday, March 12, 2006

കണ്‍ഫ്‌യൂസ്ഡ്‌ ഹ്യൂമണിസ്റ്റ്‌

"നീ ഇവിടെ കഴിയേണ്ടവനല്ല, ഈ കൈ നോക്കിയാല്‍ ഏത്‌ പേരെടുത്ത കൈനോട്ടക്കാരും ഇതേ പറയു, ഏറിയാല്‍ ഒരു വര്‍ഷം അതിനുള്ളില്‍ നീ ഇവിടം വിടും"

"സംശയമുണ്ടെങ്കില്‍ നീ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ്‌ വാങ്ങിയ ആ രാമസ്വാമിയുടെ അടുത്ത്‌ ചെന്ന്‌ ചോദിക്ക്‌"

തന്റെ മുഖത്തെ പരിഹാസം കണ്ടിട്ട്‌ അജയന്‍ അല്‍പം അരിശത്തോടെ പറഞ്ഞു. അവന്‌ ഈ ശാസ്ത്രം വശമുണ്ട്‌ എന്ന അഭിപ്രായക്കാരനാണ്‌ താന്‍,പക്ഷെ നടക്കാത്ത കാര്യം ഇവനല്ല സാക്ഷാല്‍ രാംസ്വാമി പറഞ്ഞാലും തന്റെ മുഖത്തില്ലെങ്കിലും മനസ്സിലെങ്കിലും ഇതേ വികാരമുണ്ടാകുമായിരുന്നു. രാമസ്വാമിക്ക്‌ തന്നെ അറിയില്ല എന്നത്‌ കൊണ്ട്‌ അയാളുടെ കഴിവിനെ താന്‍ പരിഹസിക്കാന്‍ വഴിയില്ല, പക്ഷെ ഇവനാകട്ടെ കഴിഞ്ഞ ആറു വര്‍ഷമായി കോളേജിലും പുറത്തും തന്നെ അടുത്തറിഞ്ഞിട്ട്‌ തന്നോട്‌ തന്നെ ഇങ്ങനെ കയറി തള്ളുന്നത്‌ ഒന്നെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതായിരിക്കും അല്ലെങ്കില്‍ അവന്‍ തന്നെ ഒന്ന് ഉസ്ത്തുന്നതായിരിക്കും.

Sunday, February 26, 2006

കണ്‍ഫൈഡ്‌

എഞ്ചിനീറിംഗ്‌ കഴിഞ്ഞു നില്‍ക്കുന്ന കാലം. ഒരു അകന്ന ബന്ധുവിന്റെ വിവാഹം. പ്രോട്ടോക്കോള്‍ പ്രകാരം അച്ഛനാണ്‌ പോകേണ്ടത്‌, പക്ഷെ വേറേയും രണ്ടിടത്ത്‌ മുഖം കാണിക്കേണ്ടതുണ്ട്‌ അനിയന്‌ റ്റ്യുഷനുമുണ്ട്‌, നറുക്ക്‌ ഇതവണ ഈ ഹതഭാഗ്യന്റെ പേരിലായിരുന്നു. പഠിപ്പ്‌ കഴിഞ്ഞതില്‍ പിന്നെയാണ്‌ ആളുകള്‍ (പരിചിതരായ ആളുകള്‍) കൂടുന്നിടത്ത്‌ പോക്ക്‌ നിര്‍ത്തിയത്‌

"റിസള്‍റ്റ്‌ വന്നോ" "ഇനി എന്താ പരിപാടി" "ബാങ്ക്ലൂരില്‍ പോയിക്കൂടെ" "കമ്പ്യൂട്ടറ്‌ പഠിച്ചു കൂടെ" "ഒന്നും ആയിട്ടില്ല അല്ലെ" "പഠനത്തില്‍ അത്ര താല്‍പര്യമില്ല അല്ലെ" " എന്നിങ്ങനെ റിസള്‍ട്ടില്‍ നിന്ന്‌ തുടങ്ങി തന്റെ ഇല്ലാത്ത പ്രശ്നങ്ങള്‍ക്കു പ്രിസ്ക്രിപ്ഷന്‍ എഴുതാനെത്തുന്ന ജനക്കൂട്ടത്തെ വെറുപ്പോടെ നോക്കികണ്ട കാലം. ഇന്നിതാ അവരുടെ മുന്‍പിലേക്ക്‌ ഒരു ദയയുമില്ലാതെതന്നെ എറിഞ്ഞു കൊടുത്തിരിക്കുന്നു.

Tuesday, February 7, 2006

കോവാലനും കാലനും - തുടരുന്നു

മര്‍ത്ത്യന്റെ ജനനം

ചെടികള്‍ക്കിടയില്‍ കുരുങ്ങി കിടന്ന ഒരു കയറ്‌ അതിന്മെല്‍ അല്‍പം ദൂരെയായി ആരൊ വലിച്ചു കളിക്കുന്നത്‌ പോലെ. കഴിഞ്ഞ ദിവസം മൊയിദീന്റെ അടുത്ത്‌ നിന്നും കുഞ്ഞമ്മാമന്‍ പാടത്ത്‌ പൂട്ടാന്‍ വേണ്ടി ഒരു നല്ലയിനം പോത്തിനെ വാങ്ങിയിരുന്നു. LPസ്കൂളിന്റെ അല്‍പം പടിഞ്ഞാറോട്ട്‌ മാറി അല്‍പസ്വല്‍പം കൃഷിയും നടത്തി പോന്നിരുന്നു. ലോകം ആധുനികതയുടെ വലയില്‍ കുരുങ്ങുംപ്പോളും, ഓഫിസില്‍ ഇരുന്ന്‌ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പണിയുംപ്പോഴും കുഞ്ഞമ്മാമനു പ്രിയം മണ്ണിനൊടായിരുന്നു. ഭൂമിയും സ്വന്തം സമ്പാദ്യമാണ്‌. കൂട്ടുകാരും സഹപ്രവര്‍ത്തകരും പുരയിടമോ ഫ്ലാറ്റോ മെടിക്കുമ്പൊള്‍ കുഞ്ഞമ്മാമന്‍ വാങ്ങിയത്‌ അല്‍പം ഭൂമി, പിന്നെ വൈകാതെ അതിന്മേല്‍ കസറത്തും തുടങ്ങി. ചൊദിക്കാന്‍ ചെന്ന അമ്മയൊട്‌ പറയുന്നതും കേട്ടു "സോഫ്റ്റ്‌വെയര്‍ ഞങ്ങളൊക്കെയല്ലെ പണിയുന്നത്‌, അതു പലതും കാലാകാലം നില്‍ക്കില്ല, എന്തെങ്കിലും സ്വന്തമായി വേണമെങ്കില്‍ എന്നും മനുഷ്യന്‌ മണ്ണെ ഉണ്ടാവു" അല്‍പം പഴഞ്ചനാണെങ്കിലും എതിര്‍ക്കാനൊ തിരുത്താനൊ അമ്മ പോയില്ല. ആല്ലെങ്കിലും വീട്ടില്‍ ഏറ്റവും പടിത്തമുള്ള ആളായിരുന്നു. 25 കഴിയും മുന്‍പെ തന്നെ ഒരു വര്‍ഷം അമെരിക്കയിലും യൂറോപ്പിലുമൊക്കെ പോയി നാടും ലോകവും കണ്ടവന്‍, അവനറിയും നല്ലത്‌ എന്ന്‌ അമ്മയും കരുതി കാണും.

Monday, January 30, 2006

കോവാലനും കാലനും

കൊവാലന്റെ ജനനം കൊടുങ്ങല്ലൂര്‌ ഒരു വലിയ സംഭവമായിരുന്നില്ല. എന്തിന്‌ പറയുന്നു, കോവാലന്റെ വീട്ടില്‍ പോലും അന്ന്‌ പതിവുപോലെ പത്രം വന്നു , പാല്‌ വന്നു, പോസ്റ്റ്മാന്‍ പരമന്‍ പതിവുപോലെ പടിക്കല്‍ വഴുതി വീണു. പത്ത്‌ മാസം ചുമന്നു നടന്ന കോവാലന്റമ്മ ജാനകി പോലും അടിച്ചുതളിച്ചത്‌ പോരാത്തതിന്‌ വേലക്കാരിയെ ശപിച്ചു. എല്ലാം പഴയതിലും സാധാരണമായി നടന്നു നീങ്ങി. ജനനം പോലെ തന്നെ നാട്ടിലും വീട്ടിലും ഒരു കോളിളക്കവും സൃഷ്ടിക്കാതെ കൊവാലനും വളര്‍ന്നു.

Tuesday, January 24, 2006

മര്‍ത്ത്യനും മാതൃഭാഷയും

"എടാ നീ അറിഞ്ഞൊ" രാഘവന്‍ കൂകി വിളിച്ചു പടിക്കലെക്ക്‌ ഓടിവരുന്നത്‌ സ്റ്റടിയില്‍ നിന്നു നൊക്കി കാണാന്‍ എന്നും തനിക്കു കൌതുകമായിരുന്നു. എന്നും എന്തെങ്കിലും പുതിയ വിവരവും കൊണ്ടായിരിക്കും വരവ്‌. ചെറുപ്പത്തില്‍ അവന്‍ ഓടി വന്നിരുന്നത്‌ കാവിലെ ഉത്സവതിനു മിമിക്രിയൊ യെശുദാസിന്റെ ഗാനമേളയൊ ഉണ്ടെന്നു അറിയിക്കാനൊ ജയന്റെ പുതിയ സിനിമ റിലീസായതു പറയാനോ ആയിരിക്കും.