Sunday, July 23, 2006

പുകവലി

"വീടും നാടും വിട്ട്‌ ലോകം കാണാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ കരുതിയില്ല തിരിച്ചെന്നെങ്കിലും വന്നാല്‍ താന്‍ വിട്ടിട്ടു പോയ കാലത്തിനും മാറ്റം സംഭവിച്ചിരിക്കുമെന്ന്"

ബസ്സ്‌ സ്റ്റോപ്പിന്‌ സമീപമുണ്ടായിരുന്ന, കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സിസറു വാങ്ങിയിരുന്ന കടക്കു പകരം നിന്നിരുന്ന രണ്ടു നില കെട്ടിടതിനു മുന്‍പില്‍ തലേന്നത്തെ പോലെ വീണ്ടും അല്‍പ നേരം വെറുതെ നിന്നു. വലി നിര്‍ത്തിയിട്ട്‌ വര്‍ഷം പലതായി പക്ഷെ അന്നെന്തൊ ഒരു പുക കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. നിര്‍ത്താനുള്ള പ്രയത്നം തുടങ്ങിയിട്ട്‌ പത്താമത്തെ തവണയാണ്‌ നടന്നത്‌. എപ്പോഴും ശത്രു പഴയ ഓര്‍മ്മകളിലേക്കുള്ള യാത്രയായിരുന്നു. ഭൂതകാലത്തിന്റെ ഓര്‍മ്മ തന്നെ വര്‍ത്തമാനത്തില്‍ എന്നും ഒറ്റപ്പെടുത്തിയിട്ടെയുള്ളു. അന്ന് കൂട്ടിനെപ്പോഴും ആ എരിയുന്ന സിസറുണ്ടായിരുന്നു.