Friday, March 24, 2006

ഒരു തുള്ളി മഴ

ദൂരെ ഞാനറിയാത്ത ഏതോ ലോകത്തു നിന്നും
എന്നെ നോക്കി കാണുന്നുണ്ടോ ഇന്നും നീ
ചിറകുകള്‍ മുളക്കാന്‍ കാത്തിരിക്കാതെ നീ
മേഖങ്ങളില്‍ പോയി മറഞ്ഞതെന്തിനിങ്ങനെ

Sunday, March 12, 2006

കണ്‍ഫ്‌യൂസ്ഡ്‌ ഹ്യൂമണിസ്റ്റ്‌

"നീ ഇവിടെ കഴിയേണ്ടവനല്ല, ഈ കൈ നോക്കിയാല്‍ ഏത്‌ പേരെടുത്ത കൈനോട്ടക്കാരും ഇതേ പറയു, ഏറിയാല്‍ ഒരു വര്‍ഷം അതിനുള്ളില്‍ നീ ഇവിടം വിടും"

"സംശയമുണ്ടെങ്കില്‍ നീ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ്‌ വാങ്ങിയ ആ രാമസ്വാമിയുടെ അടുത്ത്‌ ചെന്ന്‌ ചോദിക്ക്‌"

തന്റെ മുഖത്തെ പരിഹാസം കണ്ടിട്ട്‌ അജയന്‍ അല്‍പം അരിശത്തോടെ പറഞ്ഞു. അവന്‌ ഈ ശാസ്ത്രം വശമുണ്ട്‌ എന്ന അഭിപ്രായക്കാരനാണ്‌ താന്‍,പക്ഷെ നടക്കാത്ത കാര്യം ഇവനല്ല സാക്ഷാല്‍ രാംസ്വാമി പറഞ്ഞാലും തന്റെ മുഖത്തില്ലെങ്കിലും മനസ്സിലെങ്കിലും ഇതേ വികാരമുണ്ടാകുമായിരുന്നു. രാമസ്വാമിക്ക്‌ തന്നെ അറിയില്ല എന്നത്‌ കൊണ്ട്‌ അയാളുടെ കഴിവിനെ താന്‍ പരിഹസിക്കാന്‍ വഴിയില്ല, പക്ഷെ ഇവനാകട്ടെ കഴിഞ്ഞ ആറു വര്‍ഷമായി കോളേജിലും പുറത്തും തന്നെ അടുത്തറിഞ്ഞിട്ട്‌ തന്നോട്‌ തന്നെ ഇങ്ങനെ കയറി തള്ളുന്നത്‌ ഒന്നെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതായിരിക്കും അല്ലെങ്കില്‍ അവന്‍ തന്നെ ഒന്ന് ഉസ്ത്തുന്നതായിരിക്കും.