Sunday, February 26, 2006

കണ്‍ഫൈഡ്‌

എഞ്ചിനീറിംഗ്‌ കഴിഞ്ഞു നില്‍ക്കുന്ന കാലം. ഒരു അകന്ന ബന്ധുവിന്റെ വിവാഹം. പ്രോട്ടോക്കോള്‍ പ്രകാരം അച്ഛനാണ്‌ പോകേണ്ടത്‌, പക്ഷെ വേറേയും രണ്ടിടത്ത്‌ മുഖം കാണിക്കേണ്ടതുണ്ട്‌ അനിയന്‌ റ്റ്യുഷനുമുണ്ട്‌, നറുക്ക്‌ ഇതവണ ഈ ഹതഭാഗ്യന്റെ പേരിലായിരുന്നു. പഠിപ്പ്‌ കഴിഞ്ഞതില്‍ പിന്നെയാണ്‌ ആളുകള്‍ (പരിചിതരായ ആളുകള്‍) കൂടുന്നിടത്ത്‌ പോക്ക്‌ നിര്‍ത്തിയത്‌

"റിസള്‍റ്റ്‌ വന്നോ" "ഇനി എന്താ പരിപാടി" "ബാങ്ക്ലൂരില്‍ പോയിക്കൂടെ" "കമ്പ്യൂട്ടറ്‌ പഠിച്ചു കൂടെ" "ഒന്നും ആയിട്ടില്ല അല്ലെ" "പഠനത്തില്‍ അത്ര താല്‍പര്യമില്ല അല്ലെ" " എന്നിങ്ങനെ റിസള്‍ട്ടില്‍ നിന്ന്‌ തുടങ്ങി തന്റെ ഇല്ലാത്ത പ്രശ്നങ്ങള്‍ക്കു പ്രിസ്ക്രിപ്ഷന്‍ എഴുതാനെത്തുന്ന ജനക്കൂട്ടത്തെ വെറുപ്പോടെ നോക്കികണ്ട കാലം. ഇന്നിതാ അവരുടെ മുന്‍പിലേക്ക്‌ ഒരു ദയയുമില്ലാതെതന്നെ എറിഞ്ഞു കൊടുത്തിരിക്കുന്നു.

Tuesday, February 7, 2006

കോവാലനും കാലനും - തുടരുന്നു

മര്‍ത്ത്യന്റെ ജനനം

ചെടികള്‍ക്കിടയില്‍ കുരുങ്ങി കിടന്ന ഒരു കയറ്‌ അതിന്മെല്‍ അല്‍പം ദൂരെയായി ആരൊ വലിച്ചു കളിക്കുന്നത്‌ പോലെ. കഴിഞ്ഞ ദിവസം മൊയിദീന്റെ അടുത്ത്‌ നിന്നും കുഞ്ഞമ്മാമന്‍ പാടത്ത്‌ പൂട്ടാന്‍ വേണ്ടി ഒരു നല്ലയിനം പോത്തിനെ വാങ്ങിയിരുന്നു. LPസ്കൂളിന്റെ അല്‍പം പടിഞ്ഞാറോട്ട്‌ മാറി അല്‍പസ്വല്‍പം കൃഷിയും നടത്തി പോന്നിരുന്നു. ലോകം ആധുനികതയുടെ വലയില്‍ കുരുങ്ങുംപ്പോളും, ഓഫിസില്‍ ഇരുന്ന്‌ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പണിയുംപ്പോഴും കുഞ്ഞമ്മാമനു പ്രിയം മണ്ണിനൊടായിരുന്നു. ഭൂമിയും സ്വന്തം സമ്പാദ്യമാണ്‌. കൂട്ടുകാരും സഹപ്രവര്‍ത്തകരും പുരയിടമോ ഫ്ലാറ്റോ മെടിക്കുമ്പൊള്‍ കുഞ്ഞമ്മാമന്‍ വാങ്ങിയത്‌ അല്‍പം ഭൂമി, പിന്നെ വൈകാതെ അതിന്മേല്‍ കസറത്തും തുടങ്ങി. ചൊദിക്കാന്‍ ചെന്ന അമ്മയൊട്‌ പറയുന്നതും കേട്ടു "സോഫ്റ്റ്‌വെയര്‍ ഞങ്ങളൊക്കെയല്ലെ പണിയുന്നത്‌, അതു പലതും കാലാകാലം നില്‍ക്കില്ല, എന്തെങ്കിലും സ്വന്തമായി വേണമെങ്കില്‍ എന്നും മനുഷ്യന്‌ മണ്ണെ ഉണ്ടാവു" അല്‍പം പഴഞ്ചനാണെങ്കിലും എതിര്‍ക്കാനൊ തിരുത്താനൊ അമ്മ പോയില്ല. ആല്ലെങ്കിലും വീട്ടില്‍ ഏറ്റവും പടിത്തമുള്ള ആളായിരുന്നു. 25 കഴിയും മുന്‍പെ തന്നെ ഒരു വര്‍ഷം അമെരിക്കയിലും യൂറോപ്പിലുമൊക്കെ പോയി നാടും ലോകവും കണ്ടവന്‍, അവനറിയും നല്ലത്‌ എന്ന്‌ അമ്മയും കരുതി കാണും.