പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്...... അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു.....അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല.....പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു.....അതെ കണ്ണടയുണ്ടായിരുന്നു.... പിന്നെ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളുടെ പേര് പത്രത്തില്‍ കണ്ടു.... കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി വളരെ അടുത്തറിഞ്ഞതാണ്..... പക്ഷെ പിന്നെ എപ്പോഴോ ആ ബന്ധവും തീര്‍ന്നു...അല്ല തീര്‍ത്തു..... ആര് തീര്‍ത്തു എന്നത് ഇന്ന് പ്രസക്തമല്ല..... എങ്കിലും ഇന്നത്തെ വാര്‍ത്ത.. അത് തീരെ പ്രതീക്ഷിച്ചതല്ല....വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന അവളുടെ ചിത്രത്തിലേക്ക് വീണ്ടും നോക്കി... ഇല്ല ഇതില്‍ കണ്ണടയില്ല.....അവള്‍ ലേസര്‍ ചെയ്യണം എന്ന് പറഞ്ഞിരുന്നു.....പക്ഷെ താന്‍ തന്നെയാണ് വിലക്കിയത്..... കണ്ണട വയ്ക്കുമ്പോള്‍ അവളെ കാണാന്‍ കൂടുതല്‍ ചന്തമുണ്ടായിരുന്നു..... ഇന്ന് കണ്ണടയില്ല..... ഇനി ചിത്രത്തിന് വേണ്ടി കണ്ണട ഊരി വച്ചതായിരിക്കുമോ...ആര്‍ക്കറിയാം...അങ്ങിനെ ഓര്‍ത്തോര്‍ത്തു അവളെ പറ്റി പത്രത്തില്‍ വന്ന വാര്‍ത്ത എന്തായിരുന്നെന്ന് മറന്നു പോയി....അല്ലെങ്കിലും ഇന്നിനി വാര്‍ത്തയില്‍ എന്തിരിക്കുന്നു.....കണ്ണട വച്ചിരുന്നില്ല...അത് മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കുന്നുള്ളൂ....കണ്ണട വച്ചിരുന്നില്ല....കണ്ണട വച്ചിരുന്നില്ല ......
-മര്‍ത്ത്യന്‍-
No comments:
Post a Comment