അറ്റുകിടന്ന കൈകളിലൊന്നില്‍
എന്തൊ പച്ചകുത്തിയിരുന്നു....
അടുത്ത് ചെന്ന് നോക്കിയില്ല
എന്തായിരിക്കും....?
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന് കുറിച്ചതാവാം......
അഹിംസ.....
അഹിംസയെന്ന് പച്ച കുത്തിയ
കൈകള്‍ തന്നെ ആദ്യം വെട്ടണം
എന്ന് വാശി പിടിച്ചു കരയുന്ന
ഒരു ലോകത്തിലാണല്ലൊ നമ്മള്‍ അല്ലെ....?
-മര്‍ത്ത്യന്‍-
No comments:
Post a Comment