Monday, April 26, 2010

വല്യച്ചന്‍

"ഉണ്ണീ ഊണ് കാലായി"
അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു
"എന്തെങ്കിലും കഴിച്ചിട്ടാവാം മണ്ണിലെ ആറാട്ട്"
"മത്തിണ്ടോ അമ്മെ" ഉണ്ണി തിരിച്ചു കൂവി
"ഈശ്വരാ എന്താ ഈ ചെക്കന് , വല്ല്യച്ചനോറ്റ കേട്ടാ മതി,

Friday, April 9, 2010

ഗ്ലോബല്‍ വാര്‍മിംഗ്

എന്തൊരു ചൂടാണ്, പൊള്ളുന്നു പൊള്ളുന്നു
ഒരു പോള കണ്ണടക്കാനും വയ്യിനി

ദേഹം കരിയുന്നു, ആത്മാവും വേവുന്നു
മര്‍ത്ത്യന്റെ ചെയ്തികള്‍ അവനെ വിഴുങ്ങുന്നു

അമ്മയെ, പ്രകൃതിയെ കാത്തുരക്ഷിക്കാതെ
തിന്നു മുടിച്ചിതോ മുടിയനാം പുത്രന്‍

രാപ്പകല്‍ വേര്‍തിരിക്കാതിതാ ഭൂവില്‍
കുറ്റബോധം വന്നു മര്‍ത്ത്യന്‍ വിയര്‍ക്കുന്നു

തൊണ്ടയില്‍ മരവിപ്പ് , കാറ്റിലും കളങ്കം
രാത്രിയില്‍ കുത്തുന്ന സൂര്യപ്രകാശം

വംശനാശം വന്ന ജന്തുകള്‍ പലതും
കോപ്രായം കട്ടി സ്വൈര്യം കെടുത്തുന്നു

അവസാന കണ്ണിയാം പക്ഷികള്‍ പലവക
ചിറകറ്റു മച്ചിന്‍ മേല്‍ കൂട്ടമായ്‌ ചിലക്കുന്നു

ഉരുകിയ മഞ്ഞിന്റെ ഗോളങ്ങള്‍ എങ്ങുന്നോ
തീഗോളമായിതാ നേര്‍ക്ക്‌ പാഞ്ഞെത്തുന്നു

അംബരചുംബികള്‍ പണിതുയര്‍ത്തുമ്പോള്‍
അതിനടിയില്‍ പെട്ടേതോ ജീവനുമലറുന്നു

ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്കു പൂവുകള്‍
ഒരിക്കലും വിടരാത്ത സ്വപ്നങ്ങള്‍ തിര്‍ക്കുന്നു

ഹരിതമാം എന്‍ മാതൃഭൂമിയും ഇന്നിതാ
മരുഭൂമി കണക്കെ മണലില്‍ കിടന്നെരിയുന്നു

Tuesday, January 5, 2010

അഹിംസ

അറ്റുകിടക്കും കൈകളിലോന്നില്‍
പച്ചകുത്തിയ വാക്കുകളെന്തോ
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന്‍ കുറിച്ചതാണോ

Tuesday, December 22, 2009

കുമാരനെ കൊന്നത് ഞാനല്ല



കൊല്ലരുതെന്നെ മനോഹരാ നീ

കുമാരനെ കൊന്നത് ഞാനല്ല

കുത്തിയ കത്തി വാങ്ങിയ തെറ്റിന്

കുരുതി കൊടുക്കരുതെന്നെ നീ


കുത്തേറ്റു കരഞ്ഞ കുമാരനെ മടിയില്‍

കിടത്തിയ കര്‍മ്മം തെറ്റാണോ

വറ്റിയ തൊണ്ടയില്‍ വെള്ളം കണക്കെ

മണ്ണെണ്ണയോഴിച്ചത് തെറ്റായി


മണ്ണെണ്ണ മാറി ഒഴിച്ചൊരു തെറ്റിനായ്

കൊല്ലരുതെന്നെ മനോഹര നീ

ബീഡി വലിക്കുവാന്‍ കൊള്ളിയുരച്ചതാ

അത് കയിവിട്ടു പോയവന്‍ കത്തിയതാ


കത്തികരിഞ്ഞ കുമാരനെ അട്ടത്ത്

കെട്ടിയ തെറ്റും എന്റെയല്ല

ആ കയറു പിരിച്ചൊരു കേവലം തെറ്റിനായ്

കഴുമരമേറ്റരുതെ മനോഹരാ നീ


Wednesday, September 9, 2009

ഞാനും ഓനും പിന്നെ ഓളും

ഞാനും ഓനും ഓളും കൂടി, ഓന്റെ പടിക്കല് തൊട്ടു കളിച്ച്
ദുബായിക്കാരന്‍ ഒന്റ ബാപ്പ ഓന് കൊടുത്ത പന്ത്‌ കളിച്ച്
ഒന്റുമ്മ ചുട്ട പതിരി തിന്ന് മോറ് കഴകി ബീണ്ടും കളിച്ച്

സുഹറ മന്‍സില്‍ ഹൈദര് കാക്ക ഓന്റെ ബാപ്പേം തെരക്കി ബന്ന്
ഞമ്മളെറിഞ്ഞൊരു പന്തും കൊണ്ട് കണ്ണട ചില്ല് തെറിച്ചും പോയി
ഓന്റെ ബാപ്പ വന്നപ്പോളോ, ഞാളെല്ലാരും പാഞ്ഞോളിച്ച്
വരമ്പും കടന്നു മുക്കില്‍ ബച്ച് കുഞ്ഞികൊയേം അമ്മദും കൂടി

ഓന്റെ വാപ്പ ഞങ്ങളെ നോക്കി ഓളട വീട്ടില്‍ ആദ്യം ചെന്ന്
ഓള ഉമ്മ കരഞ്ഞു പറഞ്ഞ് "ആ ശൈത്താന്‍ ഹമീദ്‌ തന്നെ"
ങാ ന്നും പറഞ്ഞ് ഒന്റ വാപ്പ ഹൈദരേം കൂട്ടി തിരിച്ച് പോയി
ഇത്ര പറഞ്ഞ് കൊയേം അമ്മദും സിനിമ കാണാന്‍ ബസ്സ്‌ കയറി

നേരം വയ്കി,  ഓള് കരഞ്ഞ് ഓളട വീട്ടില് മണ്ടി പോയി
ഓള് പോയപ്പം ഓനും തൊടങ്ങി ഓന്റെ പൊരെല് പോണന്നപ്പം
ഞാന്‍ പറഞ്ഞ് ഇങ്ങും പോയിക്കോ, ഇക്ക് മേണ്ട അന്റെ കൂട്ട്
ഇക്കില്ലല്ലോ വീടും കുടീം, പക്കെ അന്റെ വപ്പനല്ലേ ഇന്റെ വാപ്പേം

മര്‍ത്ത്യന്‍

Saturday, September 5, 2009

യാത്ര

ഇനിയെങ്ങോട്ട് ?
വഴിമുട്ടി നില്‍കുന്ന യാത്രകാരന്‍ ഒരുത്തരതിനായി കാതോര്‍ത്തു
ഇനിയിവിടുന്നെങ്ങോട്ട്?

മുന്‍പിലുള്ള പാത ചുടുകാട്ടിലേക്ക് നീങ്ങുന്നു,
പിന്നിലോ ഇറങ്ങി വന്ന മല രാക്ഷസ മട്ടെ വാനം മുട്ടി നില്‍ക്കുന്നു
തിരിച്ചു കയറാന്‍ ശേഷിയില്ല , ശോഷിച്ച കരങ്ങളില്‍ ഊന്നു വടിപോലുമില്ല
ഒരുവശം ഭൂമിതീരുവോളം നീണ്ടുകിടക്കുന്ന കടലുണ്ട്
മറുവശം എന്നോ കടിഞ്ഞാണിട്ടു നിര്‍ത്തി ജീവിതത്തില്‍ നിന്നും തുടച്ചു മാറ്റിയ പഴയ ഓര്‍മ്മകളുണ്ട്‌
ഇനിയെങ്ങോട്ട് ?

ഓര്‍മ്മകളുടെ വശം ശൂന്യം, നിശബ്ദം
ഓര്‍മ്മകളില്‍ അറിയുന്ന മുഖങ്ങളെ തപ്പി നോക്കി
അറിയുന്ന ഒരു മുഖം പോലുമില്ല ഓര്‍മ്മകളില്‍ പോലും
ഇതാണോ അവസാനം...

മറവി, എല്ലാത്തില്‍ നിന്നുമുള്ള മറവി
താന്‍ സ്വയം ഇല്ലാതാവുന്നത്‌ കണ്ടു നില്‍ക്കേണ്ടി വരുക
ഇങ്ങനെയാണോ അവസാനം...
അല്ല ഇതൊരു പരീക്ഷണമാവാം....

നശിപ്പിക്കുന്നതിനു മുന്പായി മുക്തിക്കായി ഒരവസാനവസരം
നന്മയുടെ അംശത്തെ, സ്വന്തം ജീവിതത്തിന്റെ നന്മയുടെ അംശത്തെ
ഒരിക്കല്‍ കൂടി‌ നേരില്‍ കാണാന്‍ കഴിയുമോ അന്ന പരീക്ഷണം
നന്മയില്‍ നിന്നുമെത്ര ദൂരം പിന്നിട്ടെന്നറിയാന്‍
ചുടുകാട്ടിലെക്കെടുക്കുന്നതിനു മുന്‍പേ ഒരവസരം കൂടി
നന്മയുടെ ഇന്നലകളിലേക്ക് ഇന്നെങ്കിലും ഒരു വട്ടം, ഒരു നിമിഷം

ഓര്‍മ്മകളുടെ വശത്തെക്കവന്‍ കാതോര്‍ത്തു
എന്തെങ്കിലും ഒന്ന്, ഒരു പേര്, ഒരു വാക്ക് എന്തെങ്കിലും...
നഷ്ടപ്പെട്ട തന്നെ തിരിച്ചു കിട്ടാനായി എന്തെങ്കിലും ഒന്ന്
ഓര്‍മ്മകളിലെക്കൊരു മടക്കയാത്ര.....
ഇല്ല ഒന്നും കേള്‍ക്കുന്നില്ല....

ഞാന്‍ നഷ്ടപ്പെട്ടിരിക്കുന്നു, എല്ലാം അവസാനിച്ചിരിക്കുന്നു
ഇനി മടക്കയാത്രയില്ല, ഇതിവിടെ തീരും
ഒന്നും ഓര്‍മ്മയില്ല ഒന്നും
നന്മകള്‍ ഒന്നുമില്ല തിന്മ മാത്രം
അരുത് ഇതായികൂട അരുത്

എന്തൊരു ചൂട് , സഹിക്കാന്‍ വയ്യാത്ത ചൂട്
അയ്യോ എനിക്ക് പൊള്ളുന്നു,
എന്താണിത്‌ നിങ്ങളെന്നെ കത്തിക്കരുത്
ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കു
ഞാന്‍ നല്ലവനായിരുന്നു, ഞാനും നന്മയുടെ പാതയിലായിരുന്നു
അരുതേ എന്നെ നശിപ്പിക്കരുതേ , ഒരവസരം കൂടി
അരുത് അരുത്‌ .......

Tuesday, August 25, 2009

"സത്യമേവ ജയതെ"

"സാറിന്‌ ചായയോ കാപ്പിയൊ അതോ കൂളായിട്ടെന്തെങ്കിലും?" സൈമണ്‍ ചോദിച്ചു

"വേണ്ട, ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത്‌, നമ്മള്‍ക്ക്‌ മാറ്ററിലേക്ക് കിടക്കാം"

സൈമണ്‍ ചിരിച്ചു "ശരി സാറ്‌ പറയുന്ന പോലെ, ഹൌ കാന്‍ ഐ ഹെല്‍പ്‌ യൂ"

"എനിക്ക്‌ അടുത്ത ഞായറാഴ്ച്ച തന്നെ തിരിക്കണം, അതിനു മുന്‍പെ എല്ലാം കഴിഞ്ഞിരിക്കണം, എന്താ വേണ്ടെതെന്ന് പറഞ്ഞാല്‍ മതി, ജോസഫ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ സൈമണിനെ തന്നെ കാണാന്‍ വന്നത്‌"

"അതിനെന്താ സാര്‍ , പ്ലാന്‍ തരൂ, ഞങ്ങള്‍ രണ്ട്‌ ദിവസത്തിനകം അപ്രൂവല്‍ ശരിയാക്കാം പിന്നെ സാറായി സാറിന്റെ പ്ലാനായി"

"പിന്നെ ജോസഫ്‌ പറഞ്ഞ തുക"

സൈമണ്‍ അടുത്തേക്ക്‌ നീങ്ങിക്കൊണ്ട്‌ പറഞ്ഞു "അന്‍പത്‌ ഇപ്പോള്‍ ബാക്കി അപ്രൂവല്‍ കഴിഞ്ഞിട്ട്‌, മുഴുവനാണ്‌ പതിവ്‌, പക്ഷെ സാറ്‌ ജോസഫിന്റെ ആളല്ലെ"

ബാഗില്‍ നിന്ന് ചെക്കെടുത്ത്‌ ചോദിച്ചു" ആരുടെ പേരിലാണ്‌ എഴുതേണ്ടത്‌"

സൈമണ്‍ ഉറക്കെ ചിരിച്ചു, "സാറ്‌ പുറത്തായിട്ട്‌ കുറേ കാലമായി അല്ലെ, ഇതിനൊക്കെ ക്യാഷല്ലെ പറ്റു, പണമെടുത്തില്ലെങ്കില്‍ വേണ്ട ഞാന്‍ പയ്യനെ കൂടെ വിടാം, കൊടുത്തയച്ചാല്‍ മതി"സൈമണ്‍ വീണ്ടും ഉറക്കെ ചിരിച്ചു

"അല്ല അതല്ല , ഇത്രയും തുക ഇങ്ങനെ ഒരു പേപ്പറുമില്ലാതെ"

"സാറ്‌ പേടിക്കണ്ട, ഇതൊക്കെ ഒരഡ്‌ജസ്റ്റ്‌മെന്റാണ്‌, പിന്നെ വിശ്വാസമില്ലാതെ കാര്യങ്ങള്‍ നടക്കുമൊ"സൈമണ്‍ വീണ്ടും ചിരിച്ചു.

"അങ്ങനെയല്ല വിശ്വാസമുണ്ട്‌, പണം കാറിലുണ്ട്‌ ഞാന്‍ എടുത്ത്‌ കോണ്ടു വരാം"

"ഷുവര്‍, സാറിന്‌ കുടിക്കാന്‍ ഒന്നും വേണ്ട എന്നല്ലെ"

"അതെ ഐ ആം ഷുവര്‍"

തിരിച്ച്‌ വന്നിരുന്ന് പൊതി സൈമണെ ഏല്‍പ്പിച്ചു. "എണ്ണി നോക്കു, മുഴുവനുണ്ട്‌"

"വിശ്വാസം രണ്ടു വഴിക്കും വേണ്ടെ സാറെ" പൊതി ഷെല്‍ഫിലേക്ക്‌ തള്ളിയിട്ട്‌ സൈമണ്‍ ഫോണെടുത്ത്‌ കറക്കി.

"സൈമണ് ‍, ഞാനൊരു കോള്‍ ചെയ്യട്ടെ, കാര്യം നടന്നാല്‍ വിളിച്ച്‌ പറയാം എന്ന് പറഞ്ഞതാണ്‌"

"ഷുവര്‍ സാറിന്റെ കാര്യം നടക്കട്ടെ" സൈമണ്‍ ചിരിച്ചു കൊണ്ട്‌ ഫൊണ്‍ തന്റെ നേരെ തിരിച്ചു തന്നു.

ഫോണെടുത്ത്‌ കറക്കി, കൂട്ടത്തില്‍ തന്റെ ഒരു വിസിറ്റിംഗ്‌ കാര്‍ഡ്‌ സൈമണു നീട്ടി

"ങാ' ജോസെഫ്‌, ഞാനാണ്‌ ഗോപി, ഇറ്റ്‌ ഈസ്‌ ടണ്‍, നിങ്ങള്‍ക്ക്‌ വരാം, ആന്‍ഡ്‌ സീല്‍ എവെരി തിംഗ്‌"

വിസിറ്റിംഗ്‌ കാറിഡിലെ അച്ചടിച്ച ലിപികളൊ അതൊ തന്റെ ഫോണിളുള്ള സംസാരമൊ എന്താണ്‌ സൈമണില്‍ കൂടുതല്‍ മാറ്റമുണ്ടാക്കിയതെന്നറിയില്ല. ഏതായലും കാര്‍ഡ്‌ വായിച്ചപ്പോള്‍ മുഖത്തു നിന്ന് മാഞ്ഞു പോയ ചിരിക്കു പകരം പരിഭ്രമത്തിന്റെ വലിഞ്ഞു കയറ്റം തുടങ്ങിയിരുന്നു, സൈമണ്‍ തന്നെ തന്നെ നോക്കി സ്വയം പറഞ്ഞു "ഗോപിനാഥന്‍, വിജിലന്‍സ്‌"

സൈമണിന്റെ കൈയ്യില്‍ നിന്നും കാര്‍ട്‌ നിലത്ത്‌ വീണു, പിന്നെ ഞെട്ടിത്തെറിച്ച പോലെ ഷെല്‍ഫില്‍ നിന്നും പൊതിയെടുത്ത്‌ തന്റെ നേരെ എറിഞ്ഞു.

"ഹൌ ഡേര്‍ യൂ ബ്രൈബ്‌ മീ"

കൈ ഉയര്‍ത്തി സൈമണിനോട്‌ ശാന്തനാകാന്‍ പറഞ്ഞു "ഒച്ചയും നാടകവും ഒന്നും വേണ്ട, ഇറ്റ്‌ ഇസ്‌ ഫിനിഷ്ഡ്‌, പ്ലീസ്‌ കോപറേറ്റ്‌. നിങ്ങളൊറ്റക്കല്ല എന്നറിയാം, ഹെല്‍പ്‌ അസ്‌ ഇന്‍ ക്ലോസിംഗ്‌ ഓണ്‍ ദിസ്‌ റാക്കറ്റ്‌"

പോക്കറ്റില്‍ നിന്നും കണ്ണാടിയെടുത്തിട്ട്‌ എഴുന്നേറ്റ്‌ നിന്നു "പ്ലീസ്‌ ഫോളോ മി"

മുറിയില്‍ നീന്ന് പുറത്ത്‌ കിടന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു, പരുങ്ങി നില്‍ക്കുന്ന ഒരു പറ്റം ഉദ്ധ്യോഗസ്ഥര്‍. താന്‍ കടന്നു ചെന്നപ്പോള്‍ സര്‍ക്കാറപ്പീസിനു പകരം സര്‍ക്കസ്സ്‌ കമ്പനിപോലെ കിടന്നിരുന്ന സ്ഥലത്തിന്‌ ഒരു അടക്കവും ചിട്ടയും വന്ന പോലെ. എല്ലാവരിലും ഒരു പരിഭ്രമവും ഭീതിയും നിഴലിക്കുന്നുണ്ടായിരുന്നു. അറിയപ്പെടാത്തതും അതേസമയം അസുഖകരമായതുമായ എന്തോ സംഭവിക്കാന്‍ പോകുന്നതു പോലെ.

കുറ്റത്തില്‍ പങ്കുള്ളതിന്റെ പരിഭ്രമമൊ, അതൊ ഇല്ലാതെയും ശിക്ഷിക്കപ്പെടുമോ എന്ന ഭീതിയോ ആയിരിക്കണം.

ഇതൊരു തുടക്കമല്ലെ, അടുത്ത ദിവസങ്ങളില്‍ പലതിനും, പലര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം.

ഒന്നുറപ്പാക്കണം സത്യം വിജയിക്കണം പക്ഷെ കുറ്റവാളികള്‍ മാത്രമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു.

"സത്യമേവ ജയതെ"