തിരക്കുള്ള അറവുശാലകൾക്ക് മുൻപിൽമണം പിടിച്ച്..വിശപ്പ് ദാനം ചെയ്യുന്ന അന്ധതയുംമറന്ന്...ചോര കട്ടപിടിച്ച തൂക്കിയിട്ട ഇറച്ചിയിൽകണ്ണും നട്ട്...വെട്ടുമ്പോൾ തെറിച്ചേക്കാവുന്ന തുണ്ടുംപ്രതീക്ഷിച്ച്...ചോര പൊടിയുന്ന വെട്ടുകത്തി പാടുകളുമായിഅവൻ കാത്തു നിൽക്കും....
വിലകുറഞ്ഞ മദ്യശാലകൾക്കു പുറത്ത്അർദ്ധരാത്രിയിൽമത്തു പിടിച്ച തലകളുംബലം കുറഞ്ഞ കൈകളുംചുങ്ങി ചുരുങ്ങിയ കണ്ണുകളുംമത്സരിച്ച് തന്തൂരി കബാബുമായിമല്ലിടുമ്പോൾ...അനുസരണയിൽ അന്ധമായപ്രതീക്ഷകളുമായിഅവൻ കാത്തിരിക്കും.....
വൃത്തികെട്ട വേശ്യാ തെരുവുകളിൽചങ്ങലകളിൽ കിടന്ന്.....മോഹങ്ങൾ നഷ്ടപെട്ട കളങ്കമില്ലാത്തശരീരങ്ങൾ വിൽക്കപെടുമ്പോൾ....ഭീരുക്കളും അയോഗ്യരുമായ സുഖാന്വേഷികൾകൂത്താടുമ്പോൾ.....പരിശീലകൻ സമ്മാനിച്ച ഭീകരതയിൽസ്വയം നഷ്ടപ്പെട്ടതാണെന്നറിയാതെമുൻപിൽ വീഴുന്നതെന്തുംകടിച്ചു കീറുന്നതിനായിഅവൻ കാത്തു കിടക്കും....-മർത്ത്യൻ-
No comments:
Post a Comment