മൂന്നിൽ പഠിക്കുമ്പോൾ ന്റെ ബെഞ്ചിന്റെ പിന്നിലിരുന്നിരുന്ന തട്ടമിട്ട ഉമ്മച്ചി കുട്ടി.... ആദ്യത്തെ ഇഷ്ടം അതായിരുന്നു... തട്ടത്തിന്റുള്ളീന്ന് നോക്കി ചിരിക്കണ മോറിനൂം ണ്ടേർന്ന് ഒരു പറഞ്ഞാൽ തീരാത്ത മൊഞ്ച്... പിന്നെ തട്ടം മാറി പച്ച പുള്ളിള്ള ചോന്ന റിബണും കൊണ്ടുള്ള കേട്ട്.. ആ.. ഹാ.. എന്തേയിനു ആ കുട്ടീന്റെ പേര്... അത് പോട്ടെ പക്ഷെ പിന്നെ റിബണ്‍ മാറി.... എന്നും യൂനിഫോറത്തില് കണ്ട്ട്ട് ഞായറാഴ്ച ആ നല്ല പൂക്കളുള്ള കുപ്പായ്ട്ട് പള്ളീല് പോണ റാണി തോമസ്സ്.... അതായി വീക്നസ്....
പിന്നെ കുപ്പായം മാറി ജീൻസായി... പിന്നെ സാരി, ഗൌണ്, ഡിസൈനർ അങ്ങിനെ പോയി...... ഇപ്പോൾ കച്ചവടം പൊടിപൊടിക്ക്ണ് കോഴിക്കോട്ടും, കണ്ണൂരും, പാലക്കാട്ടും, മഞ്ഞേരീലും, കോച്ചിലും പിന്നെ ഗൾഫിലും ഒക്ക്യായി മുപ്പത് റെഡിമെയിഡ് ഷോറൂമുകള്..... തട്ടം തൊട്ട് തൊടങ്ങിയതാ.... ഈ ഇഷ്ടം... എന്താ കഥ... നന്നായിപ്പോയില്ലേ... പക്ഷെ മിന്ന് കേട്ട് മാത്രം നടന്നില്ല.... പറ്റിയൊരു പെണ്ണ് മേണ്ടേ..... വസ്ത്രം ഇല്ലേലും മേണ്ടീല... അത് ന്റെല് തോനണ്ടല്ലൊ... എന്താ...
Great memories from past as visible footprints ... you might get an answer that were unanswered.... good luck
ReplyDelete