കൊവാലന്റെ ജനനം കൊടുങ്ങല്ലൂര് ഒരു വലിയ സംഭവമായിരുന്നില്ല. എന്തിന് പറയുന്നു, കോവാലന്റെ വീട്ടില്‍ പോലും അന്ന് പതിവുപോലെ പത്രം വന്നു , പാല് വന്നു, പോസ്റ്റ്മാന്‍ പരമന്‍ പതിവുപോലെ പടിക്കല്‍ വഴുതി വീണു. പത്ത് മാസം ചുമന്നു നടന്ന കോവാലന്റമ്മ ജാനകി പോലും അടിച്ചുതളിച്ചത് പോരാത്തതിന് വേലക്കാരിയെ ശപിച്ചു. എല്ലാം പഴയതിലും സാധാരണമായി നടന്നു നീങ്ങി. ജനനം പോലെ തന്നെ നാട്ടിലും വീട്ടിലും ഒരു കോളിളക്കവും സൃഷ്ടിക്കാതെ കൊവാലനും വളര്‍ന്നു.
കോവാലനില്‍പരം സാധാരണമായ ഒരു പയ്യന്‍ കൊടുങ്ങല്ലൂരില്ലായിരുന്നു. അവറാന്‍ പടിക്കാന്‍ അതിമിടുക്കനായിരുന്നു, സുഗുണന്‍, പെരിനെ പറയിക്കാന്‍ മാത്രം പോന്ന തെമ്മടിയായിരുന്നു, ലളിത കൊടുങ്ങലൂരിലെ ഗാനകോകിലം എന്നറിയപെട്ടിരുന്നു, മാധവനു ചെറുപ്പത്തിലേ മീശ മുളച്ചിരുന്നു, റഷീദിനു അവന്റെ വാപ്പയുടെയല്ല ഗുള്‍ഫുകാരന്‍ ഹൈദ്രൊസിന്റെ ഛായയായിരുന്നു, സുല്‍ഫത്തിനു ദിവസവും മുടി കൂടിവരുമത്രെ, എന്തിനു പറയണം, കുറിയന്തൊട് ആന്തോണിക്ക് പോലും ഉണ്ടായിരുന്നു അവന്റെതായി ഒരു വിശെഷണം "വലിയന്‍ ആന്തോണി" ചെറുപ്പതില്‍ തുടങ്ങിയതാ ആസ്ത്മ. ഇവര്‍ക്കിടയില്‍ സധാരണക്കാരില്‍ സാധരണക്കാരനായി കോവാലനും വളര്‍ന്നു.
എന്നാല്‍ ഈ സാധാരണക്കാരനും ഒരു അസധാരണത്ത്വം സംഭവിക്കാനിരിക്കുന്നെ ഉള്ളു. പത്തിലെ പരീെക്ഷക്കാലം, രാത്രി പടിത്തത്തിനിടയില്‍, മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങുക പതിവായിരുന്നു, അല്‍പം കാറ്റും കൊള്ളാം കൂട്ടത്തില്‍ മൂത്രവും നടക്കും. ആങ്ങനെ ഇറങ്ങിയ ഒരു ദിവസം, ദൂരെ എന്തോ ഒന്ന് അനങ്ങുന്ന പോലെ, സൂക്ഷിച്ചു നോക്കിയപ്പൊള്‍ എന്തൊ വാലുള്ള സംഭവമാണെന്ന് മനസിലായി, അടുത്ത് ചെന്നപ്പോളാണ് കാര്യം പിടികിട്ടിയത് ...... തുടരും
No comments:
Post a Comment